ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് സമർപ്പിച്ച അദ്ദേഹം, ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയിൽ 'ഡിസൈനർ കേക്കുകൾക്ക്' (Designer Cakes) പ്രിയമേറുന്നു. വിവാഹങ്ങൾ, ജന്മദിനങ്ങൾ, കുടുംബസംഗമങ്ങൾ, ദേശീയ ആഘോഷങ്ങൾ എന്നിവയ്ക്കായി തങ്ങളുടെ താല്പര്യത്തിനനുസരിച്ച് രൂപകൽപ്പന ചെയ്ത കേക്കുകൾ (Customised Cakes) തേടിയെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ......
ദോഹ: ഈദുൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ലുസൈൽ കൊട്ടാരത്തിൽ വെച്ച് പ്രമുഖരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പെരുന്നാൾ ആശംസകൾ സ്വീകരിച്ചു.
പെരുന്നാൾ നമസ്കാരത്തിന് ശേഷമാണ് കൊട്ടാരത്തിൽ പ്രത്യേക സ്വീകരണ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽഗാനിം എന്നിവർ അമീറിന് നേരിട്ടെത്തി പെരുന്നാൾ ആശംസകൾ നേർന്നു. ......
ദോഹ: വൈവിധ്യമാർന്ന സാംസ്കാരിക-വിനോദ പരിപാടികളോടെ ഖത്തറിലെ കത്താറ സാംസ്കാരിക ഗ്രാമത്തിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്ക് ആവേശോജ്ജ്വലമായ തുടക്കം. പരമ്പരാഗത പൈതൃക ഈണങ്ങളും പെരുന്നാൾ അഘോഷങ്ങളുടെ ആഹ്ളാദവും ഒത്തുചേർന്നപ്പോൾ, പെരുന്നാളിന്റെ ഒന്നാം ദിനത്തിൽ കത്താറയിലേക്ക് സന്ദർശകരുടെ വൻ ഒഴുക്കാണ് അനുഭവപ്പെട്ടത്. ......
വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. ......
തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ ബാല സംവിധാനാം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രമാണ് 'വണങ്ങാൻ'. അരുൺ വിജയ് നായകനായ ഈ ചിത്രം പ്രതീക്ഷിച്ചത്ര വിജയമായില്ല. ......
ദോഹ: ഖത്തറിന്റെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രമുഖ നയതന്ത്രജ്ഞനുമായിരുന്ന അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുടെ നിര്യാണത്തിൽ പ്രമുഖ പ്രവാസി വ്യവസാഹി ഡോ. മോഹൻ തോമസ് അനുശോചനം രേഖപ്പെടുത്തി. ......
ദോഹ: ഈദുൽ ഫിത്വർ ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബസംഗമങ്ങൾക്കും പെരുന്നാൾ വിരുന്നുകൾക്കുമായി ഖത്തറിലെ പരമ്പരാഗത കാറ്ററിംഗ് അടുക്കളകൾ (Traditional Kitchens) സർവ്വസജ്ജം. പെരുന്നാളിന്റെ ആദ്യ ദിനങ്ങളിലെ ബുക്കിംഗുകൾ റെക്കോർഡ് കടന്നു.
ഈദ് സീസണിലെ അസാധാരണമായ ഡിമാൻഡ് മുൻകൂട്ടി കണ്ട് വൻതോതിൽ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് പാചകസാമഗ്രികളും അടുക്കളകളിൽ സംഭരിച്ചിരുന്നു.
വിരുന്ന് ഒരുക്കൽ സുഗമമാക്കാൻ പാചകശാലകൾ നവീകരിക്കുകയും പരിചയസമ്പന്നരായ കൂടുതൽ ഷെഫുമാരെയും സഹായികളെയും താൽക്കാലികമായി നിയമിക്കുകയും ചെയ്തതിനാൽ
ഓർഡറുകൾ എല്ലാം
കൃത്യതയോടെ മാനേജ് ചെയ്യാൻ കഴിഞ്ഞു.
പരമ്പരാഗതമായ ഒത്തുചേരലുകൾക്കും വലിയ വിരുന്നുകൾക്കും പ്രാദേശിക സമൂഹം കൽപ്പിക്കുന്ന സാംസ്കാരിക പ്രാധാന്യം തന്നെയാണ് ഈ മേഖലയിലെ വൻ തിരക്കിന് കാരണം.പെരുന്നാൾ വിരുന്നുകളിൽ എക്കാലത്തെയും പോലെ മജ്ബൂസ്, മന്തി, ബിരിയാണി തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയെന്ന് അടുക്കളകളുടെ മാനേജർമാർ വ്യക്തമാക്കുന്നു.
പെരുന്നാൾ സീസണിലെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രമുഖ അടുക്കളകളുടെ മാനേജർമാരായ ശംസുദ്ദീൻ സുലൈമാൻ, ഹഫീസ് മഷ്ഹൂർ എന്നിവർ പ്രതികരിച്ചു. ......
ദോഹ: രാജ്യമെങ്ങും വിശ്വാസതീക്ഷ്ണതയോടെയുംആഘോഷപ്പൊലിമയോടെയും ഖത്തർ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷിച്ചു. ഇന്നലെ പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഒത്തുചേർന്നത്.
ഒരുമയുടെയും ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട്, പരമ്പരാഗത വിരുന്നുകളോടെയും ജീവകാരുണ്യ പ്രവർത്തനങ്ങളോടെയും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് പെരുന്നാൾ ദിനം മനോഹരമാക്കി.
രാജ്യവ്യാപകമായി 733 മസ്ജിദുകളും പൊതു ഈദ്ഗാഹുകളുമാണ് പെരുന്നാൾ നമസ്കാരത്തിനായി ഔഖാഫ് (ഇസ്ലാമിക കാര്യ മന്ത്രാലയം) ഒരുക്കിയിരുന്നത്. ......